ഒരു കോടിയുടെ രൂപയുടെ അസാധു നോട്ടുമായി പത്തംഗസംഘം പിടിയില്‍
പാലക്കാട്ട് ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകളുമായി പത്തംഗ സംഘം പിടിയില്‍. കോയമ്പത്തൂരില്‍ നിന്നും വാഹനത്തില്‍ പണം കടത്തുന്നതിനിടെയാണ് ഇവരെ പാലക്കാട് നോര്‍ത്ത് പൊലീസ് പിടികൂടിയത്. അസാധുവാക്കിയ ഒരു കോടി രൂപയ്ക്ക് പകരം 18 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇടപാട്.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സിജോ (34), പാവറട്ടി സ്വദേശി പ്രസാദ് (42), കുട്ടനല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (47), അത്താണി സ്വദേശി മണി (54) പാലക്കാട് കൊഴിഞ്ഞാമ്ബാറ സ്വദേശികളായ സക്കീര്‍ (30), ബാലസുബ്രഹ്മണ്യം (25), കോയമ്ബത്തൂര്‍ ഉക്കടം സ്വദേശികളായ സന്തോഷ് കുമാര്‍ (28). യാസര്‍ (30), മനോജ് കുമാര്‍ (37), അബ്ബാസ് (37) എന്നിവരാണ് അറസ്റ്റിലായത്.
എന്‍.ആര്‍.ഐ അക്കൗണ്ടിലൂടെ റദ്ദാക്കിയ നോട്ടുകള്‍ മാറുന്നതിന് കേന്ദ്രസര്‍ക്കാര്‍ ജൂലായ് 20 വരെ സമയം ദീര്‍ഘിപ്പിച്ചത് മുതലാക്കിയാണ് ഇവര്‍ ഇടപാട് നടത്തിയത്. ബാങ്ക് നോട്ട് ആക്ട് 2017 പ്രകാരം പത്തംഗ സംഘത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മാസത്തിനിടെ പാലക്കാട് നടക്കുന്ന രണ്ടാമത്തെ അസാധു നോട്ട് വേട്ടയാണിത്.
https://www.facebook.com/Malayalivartha