പൂര്‍ണ നഗ്‌നനായി എത്തിയ കള്ളന്റെ ലക്ഷ്യം പണമായിരുന്നില്ല?
ബാങ്കില്‍ കൊള്ളയടിക്കാന്‍ എത്തിയ കള്ളന്‍ ചെയ്തത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പതാന്‍കോട്ടിലെ സ്‌റ്റേറ്റ് ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. പൂര്‍ണ നഗ്‌നനായി എത്തിയ കള്ളന്‍ ബാങ്കില്‍ നിന്നും കൊണ്ടുപോയത് പണമോ, ആഭരണമോ അല്ല. ബാങ്കിലെ സുരക്ഷാ ജീവനക്കാരുടെ വസ്ത്രങ്ങളും ഷൂവുമായിരുന്നു കള്ളന്റെ ലക്ഷ്യം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌റ്റേറ്റ് ബാങ്കിന്റെ പതാന്‍കോട്ടിലെ ജുഗിയല്‍ ശാഖയില്‍ 'വിചിത്രമായ' മോഷണം നടന്നത്. പുലര്‍ച്ചെ 3മണിയോടുകൂടി ബാങ്ക് തുരന്ന് അകത്തെത്തിയ കള്ളന്‍ ഒരു മണിക്കൂറോളമാണ് അവിടെ ചിലവഴിച്ചത്. എന്നാല്‍ അപ്പോഴൊന്നും ഇയാളുടെ ശ്രദ്ധ പണമിരിക്കുന്ന ലോക്കറിലേക്ക് പോയിട്ടില്ല എന്നതാണ് ഏറെ രസകരം.
ഇത് ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തവുമാണ്. പകരം അവിടെയൊക്കെ കറങ്ങി നടന്ന ശേഷം സെക്യൂരിറ്റി ജീവനക്കാരുടെ വസ്ത്രങ്ങളും ഷൂവും രണ്ട് പ്രഷര്‍ കുക്കറുകളുമായി വന്ന വഴിയെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ മോഷ്ടാവിന് മാനസിക വിഭ്രാന്തി ഉള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha