പൾസർ സുനി തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിൽ നടിയുടെ മൊഴിയെടുത്തു
2011ല്‍ പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച കേസില്‍ മുതിര്‍ന്ന നടിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൊച്ചി സിറ്റിപ്പൊലീസ് മൊഴി രേഖപ്പെടുത്തിയത്. നടിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തി.
അന്ന് പരാതിനല്കാതിരുന്നത് സിനിമയിലെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്ന് നടി വ്യക്തമാക്കി. 2011 നവംബറിലാണ് സംഭവം. എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ പള്‍സര്‍ സുനി വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കുട്ട് സിനിമ ചിത്രീകരണ സമയത്താണ് സംഭവം. റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് നടിയെ വാനില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ വാഹനം വഴി മാറി സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ നടി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഇതോടെ പള്‍സര്‍ നടിയെ കുമ്പളത്തെ ഒരു ഹോട്ടലില്‍ ഇറക്കുകയായിരുന്നു. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സുനിയ്ക്കെതിരെ പുതിയ കേസ്.
https://www.facebook.com/Malayalivartha