കാറിലിരുന്ന് പെൺകുട്ടിയെ അശ്ലീല ദൃശ്യം കാണിക്കാൻ ശ്രമിച്ച പാൽ സ്വാമിക്ക് കിട്ടിയത് എട്ടിന്റെ പണി
പനി ബാധിച്ച മാതാവിനൊപ്പം പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിയ നിയമ വിദ്യാർഥിനിയെ മൊബൈൽ ഫോണിലെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തയാൾ അറസ്റ്റിൽ. വഴയില റാന്നി ലെയിനിൽ താമസം ‘പാൽ സ്വാമി’ എന്നറിയപ്പെടുന്ന ശ്രീജിത്ത് (41) ആണു പേരൂർക്കട പൊലീസിന്റെ പിടിയിലായത്. കാഷായ വേഷധാരിയായി സ്വയം ‘സായി സ്വരൂപ്’ എന്ന പേരിൽ പരിചയപ്പെടുത്തുന്നയാളാണു ശ്രീജിത്ത്.
പാല്‍ സ്വാമി നെട്ടയം സ്വദേശി വിദ്യാര്‍ത്ഥിനിയെയാണ് അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയത്. അമ്മ ഒപിയില്‍ ഡോക്ടറെ കാണാന്‍ പോയ സമയത്തായിരുന്നു സ്വാമിയുടെ ലീലാവിലാസങ്ങൾ അരങ്ങേറിയത് . കാറില്‍ ഒറ്റയ്ക്കായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇയാള്‍ അടുത്തിട്ടിരുന്ന സ്വന്തം കാറില്‍ നിന്ന് ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുകയായിരുന്നു. നിയമവിദ്യാര്‍ത്ഥിനിയാണെന്ന് അറിയാതെയായിരുന്നു ഇത്.
സ്വാമിയുടെ സ്വന്തം മൊബൈലിലെ ദൃശ്യങ്ങള്‍ കണ്ട പെണ്‍കുട്ടി പ്രകോപിതയായി. കാറില്‍ നിന്ന് ചാടിയിറങ്ങി സ്വാമിയുടെ തനിനിറം തുറന്നു കാട്ടി. ഇയാളെ കൈകാര്യം ചെയ്യുകയും ചെയ്തു. സംഭവം കണ്ട് ആശുപത്രിയിൽ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും എത്തി. മൊബൈലിലെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ തടിച്ചുകൂടിയ ആളുകളും ഇയാളെ ‘പെരുമാറി
എസ്ഐ ശ്രീകാന്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സ്വാമിയെ കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ പക്കൽനിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ രണ്ടു മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. വിദ്യാർഥിനിയുടെ പരാതിയെ തുടർന്നു കേസെടുത്തു.
https://www.facebook.com/Malayalivartha