ബാണാസുരസാഗര്‍ ഡാമില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
ബാണാസുരസാഗര്‍ ഡാമില്‍ തോണിമറിഞ്ഞു കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുകടവ് സ്വദേശി മെല്‍വിന്‍, വില്‍സണ്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഡാമില്‍ മീന്‍ പിടിക്കുവാന്‍ കുട്ടത്തോണിയില്‍ പോയപ്പോഴായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ നാലുപേരെയാണ് കാണാതായത്. ഇവര്‍ക്കായി രണ്ടു ദിവസമായി തിരച്ചില്‍ നടത്തിവരികയായിരുന്നു.
ജില്ലകളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്. കടുത്ത തണുപ്പും മോശം കാലാവസ്ഥയും തിരച്ചിലിനെ ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha