ചര്‍ച്ച പരാജയം ; നാളെ കൂട്ട അവധിയെടുക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇന്ന് നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടന്ന ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഇതോടെ സമരം ശക്തമാക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചു. നാളെ കൂട്ട അവധിയെടുക്കുമെന്ന് യുഎന്‍എ വ്യക്തമാക്കി.
20000 അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്‌സുമാരുടെ സംഘടനകള്‍ ഉറച്ചുനിന്നു. ഈ ആവശ്യം അംഗീകരിക്കാന്‍ മാനേജുമെന്റുകളും തയ്യാറായില്ല. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
എന്നാല്‍ ലഭ്യമായ ജീവനക്കാരെ വെച്ച് ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം. ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരാണെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha