നിര്‍മാതാക്കളും മൊത്തവ്യാപാരികളും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 20 ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ക്ഷാമം
നിര്‍മാതാക്കളും മൊത്തവ്യാപാരികളും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അത്യാവശ്യ മരുന്നുകള്‍ക്ക് ക്ഷാമം. 20 ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഒട്ടുമിക്ക ജില്ലകളിലും മരുന്ന് ക്ഷാമമുണ്ട്. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നിന്റെ കമീഷന്‍ സംബന്ധിച്ച് നിര്‍മാണ കമ്പനികളും െമാത്തവ്യാപാരികളും തമ്മിലുള്ള തര്‍ക്കമാണ് വിതരണത്തിന് തടസ്സമായത്.
ആന്റിബയോട്ടിക് മരുന്നുകള്‍, വേദന സംഹാരികള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവക്കുള്ള മരുന്നുകള്‍, ടി.ടി വാക്‌സിന്‍ തുടങ്ങിയവക്കാണ് ക്ഷാമമനുഭവപ്പെടുന്നത്. ഇവയില്‍ ചിലത് അത്യാവശ്യ മരുന്ന് പട്ടികയിലുള്ളതാണ്.
ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പുള്ള സ്‌റ്റോക്കിന് നിലവിലുള്ള കമീഷന്‍ പോരെന്നും കൂടുതല്‍ വേണമെന്നുമാണ് മൊത്തവ്യാപാരി സംഘടനയുടെ നിലപാട്. മരുന്നുവില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നിന് നിലവിലുള്ള എട്ട് ശതമാനത്തിന് പകരം 12 ശതമാനം കമീഷന്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. ജി.എസ്.ടി വന്നശേഷം ഉണ്ടായ നഷ്ടം നികത്താന്‍ ഇതാവശ്യമാണെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്തെ മരുന്ന് നിര്‍മാതാക്കള്‍ 7.5 ശതമാനം കമീഷന്‍ നല്‍കാന്‍ സമ്മതിച്ചെങ്കിലും വന്‍കിട കമ്പനികള്‍ ഇതിന് തയാറായിട്ടില്ല. സമ്മര്‍ദ തന്ത്രമെന്ന നിലക്ക് സംസ്ഥാനത്തിന് പുറത്തുള്ള പ്രമുഖ കമ്പനികളുടെ സ്‌റ്റോക്ക് എടുക്കുന്നത് ഇവര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറിപ്പടിയില്‍ ഡോക്ടര്‍മാര്‍ രാസനാമം എഴുതാത്തതിനാല്‍ ബ്രാന്‍ഡഡിന് പകരം ജനറിക് നല്‍കാന്‍ കഴിയുന്നില്ലെന്നത് സാധാരണക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha