നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയും അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയും ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും.
ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കി. അങ്കമാലി ജുഡീഷ്യല്‍ മജിസേട്രേറ്റ് ജാമ്യാപേക്ഷ തള്ളിയതിന് പിറകെയാണ് ദിലീപ് ഹൈക്കോടതിയെ ജാമ്യ ഹര്‍ജിയുമായി സമീപിച്ചത്.
കേസില്‍ തനിക്കെതിരെ തെളിവുകളില്ലെന്നും ക്രിമിനലായ ഒന്നാം പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്നുമാണ് ദിലീപിന്‍റെ വാദം. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ ദിവസം കേസ് ഡയറിയും മറ്റ് തെളിവുകളുടെ വിശദാംശവും പോലീസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
കേസില്‍ പോലീസ് തിരയുന്ന ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയ്ക്കു വരും. കേസിലെ പ്രതി സുനില്‍കുമാറുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് പോലീസ് തന്നെ പ്രതിയാക്കുന്നതെന്നുമാണ് അപ്പുണ്യുടെണി ജാമ്യഹര്‍ജിയില്‍ പറയുന്നു.
അതേസമയം സുനില്‍കുമാറിന്‍റെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതീഷ് ചാക്കോ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള അന്വേഷണമൊന്നും അഭിഭാഷകനെതിരെ കാണുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ പോലീസിന് തുടര്‍ നടപടി ആകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രധന തെളിവായ നടിയുടെ ദൃശ്യം പകര്‍ത്തിയ ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് സുനില്‍ മൊഴി നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha