താന്‍ പൊലീസിന്റെ ചാരനല്ലെന്ന് ജിന്‍സണ്‍; സുനിയെക്കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചവര്‍ രക്ഷപെടരുതെന്ന് കരുതി
താന്‍ പൊലീസിന്റെ ചാരനല്ലെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍.സുനിയെക്കൊണ്ട് കുറ്റകൃത്യം ചെയ്യിച്ചവര്‍ രക്ഷപെടരുതെന്ന് കരുതി. അതുകൊണ്ട് ജയിലില്‍ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞു.
പൾസർ സുനി ജയിലിൽനിന്ന് പലവട്ടം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെ വിളിച്ചിരുന്നതായി സഹതടവുകാരനായ ജിൻസൻ പറഞ്ഞു . ജയിലിലേക്ക് ഒളിച്ച് കടത്തിയ ഫോണിലായിരുന്നു സംഭാഷണം.സൗഹൃദത്തോടെയായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. നടി കാവ്യാ മാധവന്റെ കടയെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നതായും ജിൻസൻ പറഞ്ഞു.
https://www.facebook.com/Malayalivartha