വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച ഉദ്യോഗസ്ഥനെതിരെ വനിതകള്‍ ഉറച്ചുനിന്നു; കോഴിക്കോട് കുടുംബശ്രീ ഉദ്യോഗസ്ഥനെ പുറത്താക്കി
ഇരുന്നൂറിലധികം വനിതകള്‍ അംഗമായിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച കുടുംബശ്രീ ഉദ്യോഗസ്ഥന്‍ കുടുങ്ങി. സംഭവം ഗൗരവമായെടുത്ത കുടുംബശ്രീ തങ്ങളുടെ ചുമതലയിലുള്ള ഉദ്യോഗസ്ഥനെ പുറത്താക്കി. കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോഓഡിനേറ്റര്‍ എംസി മൊയ്തീനെയാണ് കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ പുറത്താക്കിയത്. അതേസമയം, ഇയാള്‍ക്കെതിരെ മറ്റ് നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടി രൂപീകരിച്ച മൈ ഹോം മൈ ഷോപ്പ് എന്ന വാട്‌സ് ഗ്രൂപ്പില്‍, 17-18വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കൂ..എന്ന സന്ദേശമാണ് കുടുംബശ്രീ ഉദ്യോഗസ്ഥന്‍ അയച്ചതായി ആരോപണം ഉയര്‍ന്നത്. കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പാണിത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഇയാള്‍ കുടുംബശ്രീയില്‍ അസിസ്റ്റന്റ് മിഷന്‍ കോഓഡിനേറ്റര്‍ ആയി എത്തിയത്. തുടര്‍ന്ന് സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടന്നെങ്കിലും, സധൈര്യം വനിതകള്‍ മുന്നോട്ട് വന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്
https://www.facebook.com/Malayalivartha