പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയിൽ നിന്ന് പോലീസിന് കിട്ടിയത് നിർണ്ണായക വിവരങ്ങൾ
പൾസർ സുനിയുമായി ദിലീപിന്റെ ബന്ധങ്ങളും ദിലീപിന്റെ സാമ്പത്തിക ഉറവിടങ്ങളും തേടിയിറങ്ങിയ പോലീസ് ഞെട്ടലിൽ. പൾസർ സുനിയുമായുള്ള യാത്രയും അന്വേഷണവും പുരോഗമിക്കുമ്പോൾ ഒടുവിൽ ചെന്നെത്തിയത് കാക്കനാട്ടേ നടിയിലേക്കും, കൊച്ചിയിലേ മയക്കുമരുന്ന് മാഫിയയിലേക്കും. ക്വട്ടേഷനും, കൊലക്കും, യാതൊരു മടിയുമില്ലാത്ത കൊച്ചിയിലേ മയക്കുമരുന്ന് മാഫിയയേ തൊടാൻ അന്വേഷണം നയിക്കുന്നവർക്കും മടി. പോലീസിനും ജീവനും കുടുംബവും തന്നെയാണ് വലുത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
എല്ലാ അന്വേഷണവും ചെന്നെത്തുന്നത് കൊച്ചിയിലേ മയക്കു മരുന്ന് ഇറക്കുമതിക്കാരിലും അതുമായി ബന്ധപ്പെട്ട കണ്ണികളിലേക്കും ആണ്. ഇതിനിടെ പൾസർ പറയുന്ന മാഡം കാക്കനാട്ട് തന്നെയുള്ള നടിയാണെന്ന് പറയുന്നു. എല്ലാത്തിനും ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ നേതാവിനെ തൊടാനും പോലീസ് മടിക്കുന്നു. അതായത് നടിയുടെ കേസുമായി മുന്നോട്ട് പോയാൽ നിരവധി കേസുകൾക്ക് അത് തുടക്കമാകും.
കുറ്റകൃത്യങ്ങളുടെ വലിയ കേന്ദ്രങ്ങളാണ് കേസിന്റെ ഓരോ കണ്ണിയിലും തുറക്കുന്നത്.ചിലരെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം ബ്ലാക്ക്മെയിൽ ഇതിനു മുമ്പും നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കുറച്ചു പേർക്ക് പക വീട്ടാനും, മറ്റു ചിലർക്ക് ബ്ലാക്ക്മെയിൽ ചെയ്ത് നടിയുടെ സ്വത്തുക്കൾ വാങ്ങിയെടുക്കാനും ആയിരുന്നു പീഢിപ്പിച്ചതും ദൃശ്യങ്ങൾ പകർത്തിയതും.
പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോൾ യുവനടിയെ ആക്രമിച്ച കേസിന്റെ നിർണായക വിവരങ്ങൾ കിട്ടി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നു. ദിലീപ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ബിനാമി ഇടപാടിൽ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയതായി സൂചനകളുണ്ട്.
ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ആക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടായിരുന്നോയെന്ന കാര്യം പൊലീസ് അന്വേഷിക്കും. കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായി അടുത്ത സൗഹൃദമുള്ളത് ഇവർ തമ്മിലുള്ള പണമിടപാടുകളിൽ നിർണായകമായെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യയുമായും ഈ നടിക്ക് അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തിൽ ഈ നടി ആദ്യാവസാനം സജീവമായുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇവരെക്കുറിച്ച് കൂടുതലന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. കാക്കനാട്ടേ ഈ നടി തന്നെയാണ് കേസിൽ സൂചിപ്പിക്കുന്ന മാഡം എന്നും വിവരങ്ങൾ പുറത്തുവരുന്നു.
മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ കസ്റ്റഡിയിലാണ് സുനി. വ്യാഴാഴ്ച അസി. കമ്മിഷണർ കെ. ലാൽജി, സിഐ അനന്തലാൽ എന്നിവരുടെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ, പൊന്നുരുന്നി, വൈറ്റില, റമദ റിസോർട്ട് എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. സിനിമയിലെ തട്ടിക്കൊണ്ട് പോകലിനെല്ലാം പിന്നിൽ മയക്കുമരുന്ന് മാഫിയയയുമായി ബന്ധമുള്ള വ്യക്തിക്ക് പങ്കുണ്ടെന്ന് പൊലീസിലെ ഒരു വിഭാഗം കരുതുന്നു. എന്നാൽ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവനായ ഇയാൾക്കെതിരെ ചെറുവിരൽ അനക്കാൻ പൊലീസിന് കഴിയുന്നുമില്ല.
https://www.facebook.com/Malayalivartha