ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അപകടം
തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ പൗഡര്‍ ടാങ്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശി ഹരീന്ദ്രൻ (55) മരിച്ചു. ഗുരുതരമായി പരിക്കേറ്റ കൊച്ചുവേളി സ്വദേശി സരോഷ് (28) അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ വേളി പ്ലാന്റിലെ വിവാദ പ്ലാന്റിലാണ് അപകടം ഉണ്ടായത് അപകടമുണ്ടായത്.
അപകടസ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ഇവിടെ വ്യാപക തിരച്ചില്‍ നടത്തി. രാവിലെയുള്ള ഷിഫ്റില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും കണക്കെടുത്തതില്‍ നിന്നും കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടില്ലെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha