കോഴിക്കോട് വടകരയ്ക്കടുത്ത് തോടന്നൂരില്‍ സിപിഐഎം ഓഫീസ് കത്തിച്ചു
കോഴിക്കോട് വടകരയ്ക്കടുത്ത് തോടന്നൂരില്‍ സിപിഐഎം ഓഫീസ് കത്തിച്ചു. തോടന്നൂര്‍ ബ്രാഞ്ച് ഓഫീസായ മത്തായി ചാക്കോ മന്ദിരമാണ് അക്രമികള്‍ കത്തിച്ചത്. ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു.
ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. വടകരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. അക്രമത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സിപിഐഎം നേതൃത്വം ആരോപിച്ചു.
വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐഎം തോടന്നൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha