കാമുകന്‍ പെട്രോളൊഴിച്ച് കത്തിച്ച പെണ്‍കുട്ടിയെ കോയമ്പത്തൂരിലേക്ക് മാറ്റി
വീട്ടില്‍ നിന്നിറങ്ങി തന്നോടൊപ്പം വരണമെന്ന കാമുകന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ തുടര്‍ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ 8.15 ന് കോട്ടയത്തുനിന്ന് എയര്‍ ആംബുലന്‍സില്‍ ആണ് പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ ഗംഗ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയത്. മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സ് മാര്‍ഗ്ഗം എസ്എച്ച് മൗണ്ട് സ്‌കൂളിന്റെ മൈതാനത്ത് പെണ്‍കുട്ടിയെ എത്തിച്ചു. ഇവിടെ നിന്നാണ് ഹെലികോപ്റ്ററില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരും അടങ്ങുന്ന സംഘവും അനുഗമിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കടമ്മനിട്ട സ്വദേശിയായ യുവാവ് പ്രേമം നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവച്ചത്. പെണ്‍കുട്ടിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
സംഭവത്തില്‍ യുവാവിനും പൊള്ളലേറ്റിരുന്നുവെങ്കിലും ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിറ്റെന്ന് പൊന്തക്കാട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. സംഭവം സംബന്ധിച്ച് മാധ്യമങ്ങളില്‍ കൂടി അറിഞ്ഞ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് െ്രെകം പ്രിവന്‍ഷന്‍ ആന്റ് വിക്ടിംസ് കെയര്‍ എന്ന സംഘടനയാണ് പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍, മെഡിക്കല്‍ കോളേജ് അധികൃതര്‍, ആറന്മുള പോലീസ് എന്നിവരുടെ അനുമതിയും സംഘടന തേടിയിരുന്നു.
https://www.facebook.com/Malayalivartha