നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദിലീപിന്റെയും കാവ്യയുടെയും സുഹൃത്തായ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. കേസിലെ നിര്‍ണായക തെളിവുകളിലൊന്നായ നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ദിലീപിന്റെയും കാവ്യയുടെയും സുഹൃത്തായ യുവനടിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. കേസിന്റെ തുടക്കം മുതല്‍ തന്നെ ആരോപണ വിധേയയായ കാക്കനാടുള്ള ഈ യുവ നടിയെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ബിനാമി ഇടപാട് വഴി ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ദിലീപിന്റെ ചില വിദേശ ഷോകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ദിലീപിന്റെ ഒരു സിനിമയുടെ സെറ്റില്‍ സ്വര്‍ണ കടത്തുകാരനായ ഫയാസ് എത്തിയത് സംബന്ധിച്ചും അന്വേഷണം നീളുമെന്നാണ് അറിയുന്നത്.
അതേസമയം, കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി,ഹര്‍ജി വിധിപറയാനായി മാറ്റി. ഇതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ കൈമാറിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha