മെഡിക്കൽ കോളേജ് കോഴവിവാദം; വിജിലൻസ് അന്വേഷണം ഇന്ന് തുടങ്ങുമെന്ന് ബെഹ്റ
വർക്കലയിലെ മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാൻ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ഇന്ന് തുടങ്ങുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആരോപണത്തിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം വിജിലൻസ് മേധാവിയുടെ ചുമതലയുള്ള ബെഹ്റ ഉത്തരവിട്ടിരുന്നു.
വിജിലൻസ് എസ്.പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുകാർണോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിശദമായ അന്വേഷണം നടത്തണമെന്നാണ് നിർദ്ദേശം.
അതേസമയം, കോഴ ആരോപണം സംസ്ഥാന ബി.ജെ.പിയിൽ വ്യാപക പൊട്ടിത്തെറികൾക്ക് ഇടയാക്കുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha