വധഭീഷണിയെ തുടര്‍ന്ന് ദീപ നിശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മതമൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. ജീവന് ഭീഷണിയുണ്ടെന്ന് ദീപ നല്‍കിയ പരാതിയില്‍ പറയുന്നു.
ശ്രീ കേരളവര്‍മ്മ കോളേജില്‍ എം.എഫ് ഹുസൈന്റെ ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ട് എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളെ അനുകൂലിച്ച് ദീപ രംഗത്തെത്തിയതോടെയാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.
എസ്.എഫ്.ഐ വച്ച ഫക്‌സ് ബോര്‍ഡിലുള്ളത് എം.എഫ് ഹുസൈന്റെ പ്രശസ്ത ചിത്രമാണെന്ന് കാണിച്ചായിരുന്നു ദീപ നിശാന്ത് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ദീപയെ വധിക്കുമെന്നുള്ള ഭീഷണികളും ആസിഡാക്രമണ ആഹ്വാനങ്ങളുമായി സൈബര്‍ ക്രിമിനലുകള്‍ കളം നിറഞ്ഞു. ദീപയുടെചിത്രം മോര്‍ഫ് ചെയ്ത് പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കിടയിലും നിലപാട് തിരുത്താതെ ദീപാ നിശാന്ത് ധൈര്യപൂര്‍വം നിലകൊണ്ടു. നിയമപരമായി നീങ്ങുമെന്ന് അവര്‍ നേരത്തെ പറയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha