സോഷ്യൽ മീഡിയയിൽ വൈറലായി ദിലീപിന്റെ ദേ പുട്ട് കടയിൽ പുട്ട് കഴിക്കാൻ എത്തിയ താരങ്ങളുടെ ചിത്രങ്ങൾ
രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളിലൊന്നായിരുന്നു ദിലീപും നാദിർഷായും ചേർന്ന് നടത്തുന്ന ദേ പുട്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട് എന്ന സ്ഥാപനം പ്രതിഷേധക്കാര്‍ അടിച്ചു തകർത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദേ പുട്ട് കടയിൽ പുട്ട് കഴിക്കാൻ എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ്.
ഒരിക്കൽ കേരളത്തിലെ പുട്ട് പ്രേമികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു ദേ പുട്ട്. ഈ പുട്ട് കടയിലെ പുട്ടുകൾക്ക് സിനിമാ ടച്ച് പേരുകളായിരുന്നു. മീശ മാധവൻ , സിഐഡി മൂസ എന്നീ സൂപ്പർ ഹിറ്റുകൾക്ക് പുറമെ ദിലീപ് ചിത്രം റിംഗ് മാസ്റ്ററിന്റെ പേരിലും പുട്ട് റിലീസ് ചെയ്തിരുന്നു. കണവയും ചെമ്മീനും അരിപ്പൊടിയും ഉൾപ്പെടുത്തിയുള്ള ഈ വ്യത്യസ്ത പുട്ടായിരുന്നു റിംഗ് മാസ്റ്റർ പേരിൽ റിലീസ് ചെയ്തിരുന്നത്. ചോക്ലേറ്റ് പുട്ടും ചായ പുട്ടും വരെയുള്ള നിരവധി പുട്ട് വെറൈറ്റികളാൽ ഏറെ പ്രസിദ്ധമായിരുന്നു ദേ പുട്ട്. ഈ പുട്ട് കടയിൽ പുട്ട് കഴിക്കാൻ എത്തിയ താരങ്ങളുടെ ചിത്രങ്ങൾ കാണാം...
https://www.facebook.com/Malayalivartha