നടിയുടെ ചിത്രമെടുത്ത മൊബൈല്‍ ഫോണിനെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു
നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രതികള്‍ കത്തിച്ചതായി പോലീസിന് സംശയം. ഇതുസംബന്ധിച്ച സൂചന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയില്‍ നിന്ന് പോലീസിന് കിട്ടിയെന്നാണ് സൂചന. ഇതോടെ കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്.
ഇന്നലെ ആലുവ പോലീസ് ബില്‍ പ്രതീഷ് ചാക്കോയെ പോലീസ് 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന സൂചന പോലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതീഷ് ചാക്കോയെ ഇന്നലെ രാത്രി എട്ടു മണിയോടെ വിട്ടയച്ചിരുന്നു.
പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജൂനിയര്‍ അഭിഭാഷകനെ ചോദ്യം ചെയ്തതിലൂടെ ഒരു മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നുവെങ്കിലും അത് ശൂന്യമായിരുന്നു എന്നാണ് സൂചന. ഫോണ്‍ നശിപ്പിക്കപ്പെട്ടതിനാല്‍ ചിത്രം പുറത്തേക്ക് പോയിട്ടില്ലെന്ന ആശ്വാസത്തിലാണ് പോലീസ്.
എന്നാല്‍ ഒരിജിനല് മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ലഭിച്ചില്ലെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിച്ചതിനാല്‍ കേസിനെ ബാധിക്കില്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. പ്രതീഷ് ചാക്കോയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഒരു വിഐപി കൈപ്പറ്റിയിട്ടുണ്ടെന്നും അത് മറച്ചുവയ്ക്കാനാണ് കത്തിച്ചുകളഞ്ഞുവെന്ന വാദം പ്രതീഷ് ചാക്കോ ഉന്നയിക്കുന്നതെന്നും പോലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha