അതിഭയങ്കരമായ തകര്‍ച്ച അത്ഭുതകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്: ഇതാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ജീവിതം
എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു നല്ല സമയമുണ്ട് അത് തെളിയാന്‍ കഠിനാദ്ധ്വാനിച്ച് നാം കാത്തിരിക്കണം. പറയുന്നത് 1000 കോടിയുടെ മോഹന്‍ലാല്‍ ചിത്രമായ രണ്ടാമൂഴത്തിന്റെ സംവിധായകന്‍. തന്റെ ജീവിതം സിനിമയെ വെല്ലുന്നതെന്ന് ശ്രീകുമാര്‍ വ്യക്തമാക്കി. ഇരുപത്തിയഞ്ചാം വയസ്സില്‍ 15 കോടി രൂപയുടെ കടക്കാരനായി. നൂറോളം ചെക്കു കേസുകള്‍. കടം വീട്ടാന്‍ സകല സമ്പാദ്യവും എഴുതി കൊടുത്തു അച്ഛന്‍. ആ പണവുമായി പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങി. മകനെ കുറിച്ച് ആധിപിടിച്ച് അമ്മ മരിച്ചു. നീയിനി എന്ത് ചെയ്യുമെന്ന് ചോദിച്ച് അച്ഛനും പോയി.സ്‌തോഭകരമായ ഈ ജീവിതം വെളിപ്പെടുത്തിയത് മറ്റാരുമല്ല. ശ്രീകുമാര്‍ മേനോന്‍ തന്നെയാണ്. ഒടിയന്റെ പൂജാ ചടങ്ങില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വരെ സാക്ഷി നിര്‍ത്തിയായിരുന്നു ശ്രീകുമാര്‍ മേനോന്റെ വെളിപ്പെടുത്തല്‍.
സത്യത്തില്‍ എന്താണീ സംഭവിക്കുന്നതെന്നെനിക്കറിയില്ല. മനോഹരമായ ഒരു സ്വപ്‌നം കാണും പോലെ ദൈവം എത്ര വലിയവനാണ് ആദ്യമായാണ് ആന്റണി പെരുമ്പാവൂര്‍ ഒരു പുതിയ സംവിധായകനെ പരീക്ഷിക്കുന്നത്. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ ധൈര്യം സമ്മതിച്ചു. ഇതൊക്കെയും കാരണവന്‍മാരുടെ പുണ്യം. ഞാനും ഹരികൃഷ്ണനുമൊക്കെ ഒടിയന്മാരുടെ നാടായ പാലക്കാട് നിന്നും വന്നവരാണ്.
കുട്ടിക്കാലത്ത് ഒടിയന്‍മാരെ കുറിച്ചുള്ള ധാരാളം മുത്തശ്ശിക്കഥകള്‍ കേട്ടിട്ടുണ്ട്. യാദൃശ്ചികമായി ഹരിപറഞ്ഞ ഒരു ത്രെഡില്‍ നിന്നും ഈ സിനിമ പിറക്കുന്നു. ഹരി ആദ്യം ഒരു സീന്‍ എഴുതി. അതില്‍ നിന്നും തിരക്കഥയുടെ ഏകദേശ രൂപം ഉണ്ടാക്കി. ആന്റണിയെ കണ്ട് കഥ പറഞ്ഞു. മലയാളത്തിലെ ഏറ്റവും മികച്ച സ്‌ക്രിപ്ട് ഡോക്ടറും ഏറ്റവും വലിയ മോഹന്‍ലാല്‍ ആരാധകനുമാണ് ആന്റണി. അദ്ദേഹം കൃത്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് തിരക്കഥ പുതുക്കിയെഴുതി. ലാലേട്ടന് ആദ്യം ഇത്ര വലിയ സിനിമയല്ലേ ശരിയാകുമോ എന്നൊരു സംശയമുണ്ടായിരുന്നു. എന്നാല്‍ പടത്തിന്റെ ചിലവാണതിന്റെ മുടക്കു മുതല്‍ എന്ന ധൈര്യം അദ്ദേഹത്തിന് പകര്‍ന്നു നല്‍കിയതും ആന്റണി തന്നെ. സംവിധായകന്റെ ശബ്ദത്തില്‍ നിറഞ്ഞ ആത്മവിശ്വാസം തുടര്‍ന്നുള്ള വാക്കുകള്‍ മോഹന്‍ലാല്‍ ആരാധകരുടെ ഹൃദയം നിറയ്ക്കുന്നവയായിരുന്നു.
ഒടിയന്‍ ഒരു മാസ് ത്രില്ലറാണ്. മിത്തിന്റെയും യഥാര്‍ത്ഥത്തിന്റേയും ഇടയിലുള്ള ആഖ്യാനം. പീറ്റര്‍ ഹെയ്‌ന്റെ കയ്യൊപ്പമുള്ള അഞ്ച് സംഘട്ടന രംഗങ്ങള്‍ ഒടിയനിലുണ്ടാകും. പാരമ്പര്യമായി ലഭിച്ച കലയെ അതിവിദഗ്ദ്ധമായി ഉപയോഗിക്കുന്ന അതിന്റെ വിവിധ തലങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരാണ് ഒടിയന്മാര്‍. മാണിക്യന്‍ എന്നാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്
ലാലേട്ടന്റെ ആരാധകരെ ഭയപ്പെടുന്നു. ഒടിയന്‍ പാളിയാല്‍ അവര്‍ എനിക്ക് മാപ്പു തരില്ല, ഇതിനിടയില്‍ തന്റെ ആശങ്ക പങ്കു വയ്ക്കാനും ശ്രീകുമാര്‍ മേനോന്‍ മറന്നില്ല, സുഹൃത്തുക്കള്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും നന്ദിയറിയിച്ച ശ്രീകുമാര്‍ അച്ഛനമ്മമാരെ ഓര്‍മ്മിച്ചപ്പോള്‍ അതൊരു നിമിഷം സദസ്സിനെ നിശബ്ദരാക്കി. അത്രത്തോളം വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സിഎ പഠിക്കുന്ന ഞാന്‍ പരസ്യ ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടക്കുമ്പോള്‍ നിനക്കീ കച്ചവടമൊന്നും വഴങ്ങില്ല. എന്നാവര്‍ത്തിച്ചവരായിരുന്നു എന്റെ അച്ഛനമ്മമാര്‍. എന്നാല്‍ അതവഗണിച്ച ഞാനെത്തി്‌പെട്ടതോ ഇരുപത്തി അഞ്ചാം വയസ്സില്‍ 15 കോടി രൂപയുടെ ഭീകരമായ കടക്കെണിയില്‍. ആ കടം വീട്ടാന്‍ തന്റെ സകല സമ്പാദ്യവും എന്റെ അച്ഛന്‍ എനിക്കെഴുതി തന്നു. നൂറോളം ചെക്കു കേസുകളില്‍ ജാമ്യമെടുക്കാന്‍ എനിക്കൊപ്പം പോലീസ് സ്‌റ്റേഷനുകള്‍ തോറും കയറിയിറങ്ങി. എന്നെക്കുറിച്ചാധി പൂണ്ട ഭഗവത് ഗീത മാറോടടുക്കി എന്റെ അമ്മ മരണം പുണര്‍ന്നു. ഐസിയുവില്‍ മരണനിമിഷം കാത്തു കിടക്കുമ്പോള്‍ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് അച്ഛന്‍ ചോദിച്ചു. നീയിനി എന്തു ചെയ്യും ഈ നിമിഷം കാണാതെ അവര്‍ പോയി. ഇപ്പോള്‍ എന്റെ നെറുകയില്‍ ആ പുണ്യങ്ങള്‍ അനുഗ്രഹ വര്‍ഷമായി പെയ്യുന്നു. നിറകണ്ണുകളോടെ ശ്രീകുമാര്‍ വേദിയില്‍ നിന്നിറങ്ങി....
https://www.facebook.com/Malayalivartha