ക്വട്ടേഷന്‍ ഇതാദ്യമല്ല: മലയാള സിനിമയില്‍ ഇരുപത്തിയഞ്ചു വര്‍ഷം മുമ്പും ക്വട്ടേഷന്‍ ഉണ്ടായിരുന്നു
മലയാള സിനിമയില്‍ ഇരുപത്തിയഞ്ചു വര്‍ഷം മുമ്പും ക്വട്ടേഷന്‍ ഉണ്ടായിരുന്നു.ചിലരുടെ വിലയിരുത്തല്‍ കണ്ടാല്‍ നടന്‍ ദിലീപാണ് ആദ്യമായി ക്വട്ടേഷന്‍ കൊടുത്തതെന്ന് തോന്നുമെന്ന് കൊച്ചിയില്‍ സിനിമയുമായി ബന്ധപ്പെട്ടയാള്‍ പറഞ്ഞു .
മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവായിരുന്ന ഒരാളാണ് ആദ്യമായി ഒരു നടന്‍ മുഖേന ഒരാളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് .അന്ന് നിര്‍മ്മാതാവിന്റെ ആഗ്രഹപ്രകാരം ക്വട്ടേഷന്‍ എടുത്തപ്പോള്‍ അയാള്‍ നടാനായിരുന്നില്ല .ഒരു തിയ്യേറ്ററില്‍ തൊഴിലാളിയും സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ പ്രാദേശിക നേതാവുമായിരുന്നയാളെയാണ് വകവരുത്തിയത് .നിര്‍മാതാവിന്റെ തിയ്യേറ്ററിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ടയാള്‍.
അന്ന് മലയാള സിനിമയെ ഇളക്കിമറിച്ച സംഭവമായിരുന്നു അത്.ഒടുക്കം അന്തരിച്ച അഭിഭാഷകനായ ടി വി പ്രഭാകരനാണ് കോടതിയില്‍ കേസ് നടത്തി ക്വട്ടേഷന്‍ എടുത്ത നടനെ രക്ഷിച്ചത്.അതോടെയാണ് ടി വി പ്രഭാകരനും പണവും ഉണ്ടെങ്കില്‍ ഏത് കൊലക്കേസ് പ്രതിയ്ക്കും രക്ഷപ്പെടാമെന്ന പ്രയോഗം കൊച്ചിയില്‍ പ്രചുരപ്രചാരം നേടിയത്
.ഇപ്പോഴും ആ നടനുണ്ട് .വില്ലന്‍ വേഷങ്ങളില്‍ നിന്നും ഹാസ്യ വേഷങ്ങളിലേക്ക് അദ്ദേഹം തിരിഞ്ഞിട്ടുണ്ട്.ഒരു സിനിമയില്‍ ഈ നടന്‍ ദിലീപിനോടൊപ്പം മായാമോഹിനി എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.അതേസമയം ഒരു തൊഴിലാളി നേതാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത നിര്‍മ്മാതാവ് സാമ്പത്തികമായി തകര്‍ന്നുതരിപ്പണമായി.ഇപ്പോള്‍ സിനിമനിര്‍മ്മാണമില്ല .അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയിലെ പ്രധാനിയുമാണ് .ഈ കേസ് തേച്ചുമായ്ച്ച് കളഞ്ഞതോടെ ഇവര്‍ രക്ഷപ്പെട്ടു.അതാണ് മലയാള സിനിമയിലെ ആദ്യത്തെ ക്വട്ടേഷന്‍ സംഭവം .അന്ന് ഇന്നത്തെ മാതിരി മാധ്യമങ്ങള്‍ ഇല്ലാത്തതുകൊണ്ട് എല്ലാദിവസവും മാധ്യമ വിചാരണ നടന്നില്ല
https://www.facebook.com/Malayalivartha