ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും, വ്യാഴാഴ്ച ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായിരുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വ്യാഴാഴ്ച ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. പോലീസിന്റെ കേസ് ഡയറി നാലു കെട്ടുകളിലായി കോടതിയുടെ പരിശോധനയ്ക്കു കൈമാറിയിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിതെന്നും പറഞ്ഞിരുന്നു.
എല്ലാ മൊഴികളും വിരല്‍ ചൂണ്ടുന്നതു ദിലീപിലേക്കാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ബോധിപ്പിച്ചു. എന്നാല്‍ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും രണ്ടുപേര്‍ തമ്മില്‍ കണ്ടാല്‍ ഗൂഢാലോചനയാവില്ലെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.
https://www.facebook.com/Malayalivartha