മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്: ഇപ്പോള്‍ നടിക്ക് പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ കേസില്‍ അറസ്റ്റ് ചെയ്ത് ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കുരുക്ക് ദിനം പ്രതി മുറുകുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴിച്ച ഹൈക്കോടതി തീരുമാനം പറയും. നടിയെ ആക്രമിച്ച ക്വട്ടേഷന്‍ വിജയിച്ചാല്‍ വിവാഹ ബന്ധം വേര്‍പെടുത്തി എത്തിയ നടിയെ സമാന രീതിയില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന പുതിയ വിവരം അനേഷണസംഘത്തിന് ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ട്.
എന്നാല്‍ ഇതിലേക്ക് പോലീസ് സംശയിക്കാന്‍ കാരണം സിനിമാ ഷൂട്ടിംഗിനായി തലസ്ഥാനത്തെത്തിയ നടിയെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി ഒരു സംഘം അധിക്ഷേപിക്കുകയും എന്തും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ഗുണ്ടാവിളയാട്ടം സെറ്റിനെ അപ്പാടെ പിടിച്ചുലച്ചിരുന്നു. നടി അന്ന് പരാതിപ്പെടാന്‍ തയ്യാറിയിരുന്നെങ്കിലും സിനിമാക്കാര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇത് ക്വട്ടേഷന്റെ ട്രയലായി പോലീസ് കാണുന്നു.
എന്നാല്‍ വീണ്ടും ക്വട്ടേഷന് സാധ്യതയെന്ന് ഇപ്പോള്‍ സിനിമാ മേഖലയില്‍ സംസാരം ഉണ്ട്. നടനെതിരെ ആരെങ്കിലും സാക്ഷി പറയാന്‍ എത്തിയാല്‍ അവരെ തീര്‍ക്കുമെന്നാണ് സിനിമാ മേഖലയിലെ വെല്ലുവിളി. ജയിലിലായ നടനെ പരസ്യമായിത്തള്ളിപ്പറയാന്‍ പോലും എല്ലാവരും ഭയക്കുന്നു. കാരണം ഇന്നത്തെ സിനിമ ക്വട്ടേഷന്‍ ലഹരി മാഫിയ അടക്കിവാഴുന്ന സംഘമാണ്. അവര്‍ക്ക് കൊല്ലും കൊലയും ക്വട്ടേഷനും പുത്തരിയല്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ദിലീപും സുനിയും ചേര്‍ന്നു മറ്റെന്തൊക്കെയോ പ്ലാന്‍ ചെയ്തിരുന്നു എന്ന സൂചന ആദ്യം മുതല്‍ തന്നെ പോലീസിനു ലഭിച്ചിരുന്നു. സുനി ജയിലിലായാലും നടിക്കെതിരെ ആക്രമണം നടക്കുന്ന രീതിയിലാണ് ക്വട്ടേഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന.
ഇതിനായി കൊച്ചിയിലെ തന്നെ പ്രധാന സിനിമാ ഗുണ്ടയെ തന്നെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു നടിക്ക് സുരക്ഷ ശക്തമാക്കാനാണ് പോലീസ് ഇപ്പോള്‍ ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha