മെഡിക്കല്‍ കോളജ് അഴിമതി നേരത്തേ രമേശിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചയായി
ബി.ജെ.പി. സംസ്ഥാന ഭാരവാഹികളടക്കം ആരോപിതരായ മെഡിക്കല്‍ കോളജ് അഴിമതി പാര്‍ട്ടി ജില്ലാ കോര്‍ കമ്മറ്റിയില്‍ നേരത്തേ ചര്‍ച്ചയായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നിവരുടെ സാന്നിധ്യത്തില്‍ ഈ മാസമാദ്യം ചേര്‍ന്ന കോര്‍ കമ്മിറ്റിയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. എസ്.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ .പി. സുധീറാണ് വിഷയം ഉന്നയിച്ചത്. തുടര്‍ന്നു സംസാരിച്ച സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, സി. ശിവന്‍കുട്ടി എന്നിവര്‍ അഴിമതി വിഷയത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത എം.ടി. രമേശ് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല. ആരോപണവിധേയനായ ആര്‍.എസ്. വിനോദിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് രമേശിന്റെ സാന്നിധ്യത്തില്‍ രാജേഷ് ഉന്നയിച്ചത്. കേന്ദ്ര നേതാക്കളെപ്പോലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന അഴിമതി നടന്നിട്ടു നടപടിയെടുക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ഈ വിഷയം ഒതുക്കിതീര്‍ക്കാന്‍ ചിലര്‍ സംസ്ഥാന ഓഫീസില്‍ കയറിയിറങ്ങുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. നടപടി വേണമെന്ന് ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി രവീന്ദ്രനും നിലപാടെടുത്തു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കുമ്മനം മറുപടി പറഞ്ഞത്. അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ശ്രീശന്‍ കമ്മിഷനെ ചുമതലപ്പെടുത്തുകയും അവര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകും. ആര്‍.എസ്. വിനോദിനോട് സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്നു മാറി നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുമ്മനം യോഗത്തില്‍ വ്യക്തമാക്കി.പ്രധാനപ്പെട്ട പല വിഷയങ്ങളും പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണമാണ് സുരേഷിനെതിരേ ഉണ്ടായത്. തുടര്‍ന്നാണ് തേജസ്വനി കെട്ടിട സമുച്ചയത്തിന് നികുതിയിളവ് നല്‍കുന്നതില്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന ആരോപണം അന്വേഷിക്കാന്‍ കമ്മിഷനെ വയ്ക്കാന്‍ തീരുമാനമുണ്ടായത്.
https://www.facebook.com/Malayalivartha