ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഡോക്ടര്‍ അറസ്റ്റില്‍
ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി എസ്.എന്‍ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം കല്ലാനിക്കല്‍ കെ.എസ്. റോയി (58) ആണ് പിടിയിലായത്. നടുവേദനയ്ക്ക് ചികിത്സിക്കാനാണ് യുവതി എത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അടിമാലിയില്‍ താമസിക്കുന്ന യുവതി സഹോദരിക്ക് ഒപ്പമായിരുന്നു ഡോക്ടറെ കാണാനെത്തിയത്.
എന്നാല്‍ സഹോദരിയോട് പുറത്തു നിന്നാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ ചികിത്സാമുറിയിലേക്ക് കയറ്റി വാതിലടച്ച ശേഷം ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha