കര്‍ക്കിടക വാവ് ദിനത്തിലെ ബലിതര്‍പ്പണ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കര്‍ക്കിടക വാവ് ദിനത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റ എല്ലാ തീര്‍ത്ഥക്കരകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ബോര്‍ഡിന് കീഴിലുള്ള പ്രധാനക്ഷേത്രങ്ങളില്‍ വാവുബലിയുടെ നടത്തിപ്പിന് ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള നാല് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവല്ലം ദേവസ്വത്തില്‍ കെ.എസ്.ബൈജുവിനും വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ കെ.ആര്‍ മോഹന്‍ലാലിനും ആലുവയില്‍ വി.ഹരീന്ദ്രനാഥിനും കൊല്ലം തിരുമുല്ല വാരത്ത് വി.എന്‍ ചന്ദ്രശേഖരനുമാണ് ചുമതല. ശനിയാഴ്ച വൈകിട്ട് 6.28 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 3.16 വരെയാണ് ബലിയിടാനുള്ള സമയം.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം
നിത്യവും ക്ഷേത്രപിണ്ഡം പതിവുള്ള തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ 2.30ന് ബലികര്‍മം ആരംഭിക്കും. ക്ഷേത്രമതില്‍ക്കെട്ടിനുള്ളിലും നാലമ്പലത്തിന് പുറത്തും മൂന്നു വീതം ബലിമണ്ഡപങ്ങളും ക്ഷേത്രക്കടവിലും കടവിന് അപ്പുറത്തും ഒരോ മണ്ഡപങ്ങളും സജ്ജമാക്കിയിച്ചുണ്ട്. ഒരേ സമയം 3500 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമുണ്ടാകും. ക്ഷേത്രത്തിനുള്ളില്‍ ഒരു സമയം 500 പേര്‍ക്ക് ബലിയിടാം. ബലികര്‍മത്തിന് 50 മുഖ്യപരോഹിതന്‍മാരെയും 30 സഹപരോഹിതന്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് ക്ഷേത്രത്തിന് പുറകിലെ വാതിലിലൂടെ ഉള്ളിലേക്ക് കടക്കാം. മറ്റുള്ളവര്‍ക്ക് പുറത്തുനിന്ന് ടിക്കറ്റ് വാങ്ങി ക്യൂവിലൂടെ ഇഷ്ടമുള്ള ബലിമണ്ഡപത്തിലെത്തി കര്‍മം നടത്താം. ബലി അര്‍പ്പിച്ച ശേഷം കുളിക്കാന്‍ നൂറോളം താത്ക്കാലിക ഷവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ തിരുവല്ലത്തെ സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ 400 താത്ക്കാലിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, ടൂറിസം, നഗരസഭ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ബലിതര്‍പ്പണത്തിനുണ്ടാകും.
ശംഖുമുഖം ദേവീക്ഷേത്രം
ശംഖുമുഖം കടപ്പുറത്ത് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആദ്യമായി വിപുലമായ സൗകര്യം ഇക്കുറി ഒരുക്കുന്നുണ്ട്. 1000 പേര്‍ക്ക് ഒരേ സമയം പിതൃതര്‍പ്പണം നടത്താനുള്ള പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.സമീപത്ത് ആറാട്ട് കടവിലെ കല്‍മണ്ഡപങ്ങളില്‍ തിലഹോമത്തിനുള്ള സൗകര്യവും ഉണ്ടാകും. അഞ്ച് പുരോഹിതരും 25 സഹപുരോഹിതരും നാല് ശാന്തിക്കാരും തര്‍പ്പണത്തിനുണ്ടാകും.
വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം
വര്‍ക്കല പാപനാശം കടപ്പുറത്ത് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ അന്ത്യഘട്ടത്തിലാണ്. ശനിയാഴ്ച വൈകിട്ട് മുതല്‍ തീരത്തേക്ക് ജനപ്രവാഹമുണ്ടാകും. ഇതിനാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ശനിയാഴ്ച മുതല്‍ ഡ്യൂട്ടിയിലുണ്ടാകും. 350 ഓളം പേര്‍ക്ക് തീരത്ത് ഒരേസമയം ബലിയര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. 20 പരോഹിതര്‍ കര്‍മികളാകും.
അധികം പേര്‍ക്ക് ലൈസന്‍സും നല്‍കിയിട്ടുണ്ട്.
കടല്‍ത്തീരത്ത് ലൈഫ് ഗാര്‍ഡുകള്‍, തീരത്ത് പാര്‍ക്കിങ് സൗകര്യം, കൂടുതല്‍ സി. സി. ടി. വി. ക്യാമറകള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനും തിലഹോമം നടത്താനും താത്കാലിക പന്തലുകള്‍ നിര്‍മിച്ചു.തിരക്ക് നിയന്ത്‌റിക്കാന്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. പുനരുദ്ധാരണം നടക്കുന്ന ക്ഷേത്രക്കുളത്തില്‍ നാലുവശത്തും കല്‍പ്പടവുകള്‍ കെട്ടിയുയര്‍ത്തിയിട്ടുണ്ട്. ജലനിരപ്പ് കുറവായതിനാല്‍ പുറത്തുനിന്നും വെള്ളമെത്തിച്ച് നിറയ്ക്കും.
https://www.facebook.com/Malayalivartha