ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ആഹാര യോഗ്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നുല്‍പ്പെടെയുള്ള കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചു. വിവിധ സംസ്ഥാനങ്ങളിലായി 70 റയില്‍വേ സ്‌റ്റേഷനുകളിലും 84 ട്രെയിനുകളിലും പരിശോധന നടത്തിയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വൃത്തിഹീനമായ ചുറ്റുപാടിലാണ് ട്രെയിനുകളിലും സ്‌റ്റേഷനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ടാപ്പില്‍ നിന്നും ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചാണ് ശീതള പാനീയങ്ങളും മറ്റും തയ്യാറാക്കുന്നത്.
വില്‍പ്പന നടത്തുന്ന ആഹാരസാധനങ്ങല്‍ ശരിയായി മൂടിവയ്ക്കാത്തതു കൊണ്ട് എലിക്കും പാറ്റയ്ക്കും വന്നിരിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. ഭക്ഷത്തിന്റെ അളവിലും കൃതൃമം നടക്കുന്നു. ഒട്ടുമിക്കയിടങ്ങളിലും അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളമാണ് വില്‍പ്പന നടത്തുന്നത്. വില്‍പ്പന നടത്തുന്ന സാധനങ്ങള്‍ക്ക് യാത്രക്കാര്‍ക്ക് ബില്ല് നല്‍കാറില്ലെന്നും സിഎജി കണ്ടെത്തി.
ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങല്‍ ഏഴ് റയില്‍വേ സോണുകള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഗ്യാസ് അടുപ്പില്‍ നിന്നും ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും പുതുതായി നിര്‍മ്മിക്കുന്ന പാന്‍ട്രികാറുകളില്‍ പോലും അതിനുള്ള സംവിധാനം ഒരുക്കുന്നില്ലെന്നും സിഎജി റിപ്പാര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha