സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍
ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച ഒരാള്‍ മരിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി ബാലനാണ് (54)മരിച്ചത്. ബാലനൊപ്പം മദ്യപിച്ച സന്ദീപ്, ചേക്കുട്ടി എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം. കിണര്‍ കുഴിക്കല്‍ ജോലി ചെയ്തുവന്ന മൂവരും പണിക്കിടെ മദ്യം കഴിക്കുകയായിരുന്നു. ലഹരി കൂടുന്നതിന് വേണ്ടിയാണ് സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. മദ്യം കഴിച്ചതിന് പിന്നാലെ മൂവരും കുഴഞ്ഞുവീണു. ഉടനെ തന്നെ മെഡി.കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ബാലന്‍ മരിച്ചു.
https://www.facebook.com/Malayalivartha