മഴക്കാലത്ത് വിദ്യാര്‍ഥികള്‍ക്കു ഷൂസും സോക്‌സും വേണ്ട
മഴക്കാലത്ത് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നനഞ്ഞ ഷൂസും സോക്‌സുമായി ദിവസം മുഴുവന്‍ ക്ലാസില്‍ ഇരിക്കുന്നത് കുട്ടികള്‍ക്ക് അസുഖത്തിനു കാരണമാകുമെന്നും അതിനാല്‍ മഴക്കാലത്ത് ഷൂസും സോക്‌സും ഒഴിവാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha