സമരഭൂമിയിൽ അവർ ഒരുമിച്ച് ; ചെങ്ങറ സമര ഭൂമിയിലെ രണ്ട് സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ
ചെങ്ങറ സമര ഭൂമിയിലെ അംബേദ്കർ ഗ്രാമ വികസന സൊസൈറ്റിയും സാധുജന വിമോചന സംയുക്ത വേദിയും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണ. സമരഭൂമിയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം പാളിയെന്ന് ചെങ്ങറ സമര നേതാക്കൾ വ്യക്തമാക്കി. ഇരു വിഭാഗങ്ങളും തമ്മിലുളള സംഘർഷത്തെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. ഇതിന് ശേഷമാണ് ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചെങ്ങറ നിവാസികളുടെ തീരുമാനം വന്നത് .
സാധുജന വിമോചന സംയുക്ത വേദി പ്രവർത്തകർക്ക് അംബേദ്കർ ഗ്രാമ വികസന സൊസൈറ്റി പ്രവർത്തകർ കോളനിയിലേക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് ചെങ്ങറയിൽ സംഘർഷാന്തരീക്ഷത്തിനു കാരണമായത് .
സംഭവത്തിൽ പുറത്താക്കപ്പെട്ടവർക്ക് സിപിഎം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു - ചെങ്ങറയിൽ ഭിന്നിപ്പുണ്ടാക്കി ഭൂസമരം പൊളിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ചെങ്ങറ സമര നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയമല്ല ഭൂമിയാണ് പ്രധാന പ്രശ്നമെന്നും അവർ പറഞ്ഞു.. വേദിയിൽ സൊസൈറ്റി അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha