ദിലീപിന്റെ അറസ്റ്റ് കോടിയേരി കളിച്ച കളിയെന്ന് പി.സി.ജോര്‍ജ്; പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കുക ലക്ഷ്യം
ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കളിച്ച കളിയാണെന്ന ആരോപണവുമായി പി.സി.ജോര്‍ജ്. പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമമാണ് ഇത്. പിണറായിയുടെ മകനും ഇതില്‍ പങ്കുണ്ട്.
ദിലീപിനെതിരെ ഗൂഢാലോച നടത്തിയത് കോടിയേരി ഉള്‍പ്പെടെ മൂന്ന് പേരാണെന്നും പി.സി.ജോര്‍ജ് ആരോപിക്കുന്നു. കോടിയേരി, എഡിജിപി ബി.സന്ധ്യ, ഒരു തീയറ്റര്‍ ഉടമ എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. ചാരക്കേസില്‍ കെ.കരുണാകരന് എതിരെ ഗൂഢാലോചന നടത്തിയത് പോലെയാണ് ഇതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ ദിലീപിന് എതിരായ ഗൂഢാലോചന ആണെന്ന് ആരോപിച്ച് നേരത്തെയും പി.സി.ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനോട് കേരളത്തിലെ ജനങ്ങള്‍ മാപ്പ് പറയേണ്ടി വരുമെന്നും, നടന്‍ ഉപേക്ഷിച്ച നടി മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിന് ശേഷമായിരുന്നു ദിലീപിനെതിരായ നീക്കങ്ങള്‍ ഉണ്ടായതെന്നുമാണ് പി.സി.ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നത്.
https://www.facebook.com/Malayalivartha