തലചായ്ക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷാജു
തലചായ്ക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുന്ന ഗോപികയുടെ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷാജു ശ്രീധര്‍. ഗോപികയുടെ അച്ഛന്‍ പ്രമേഹരോഗിയായി തളര്‍ന്നുകിടക്കുകയാണ്. ഓടുമേഞ്ഞ ഒരു കൊച്ചുവീടാണ് ഇവര്‍ക്കുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു ഗോപികയുടെ തലയ്ക്ക് പരുക്ക് പറ്റി. ഇതോടെ തല ചായ്ക്കാന്‍ ഇടമില്ലാതായി. 15 വയസ്സുകാരിയായ ഗോപികയാണ് അച്ഛന്റെ എല്ലാ കാര്യവും നോക്കുന്നത്. സ്‌കൂളിലെ ഉച്ച സമയത്തെ ഇടവേളയില്‍ വീട്ടില്‍ എത്തിയാണ് ഗോപിക അച്ഛന് ഭക്ഷണവും മരുന്നും കൊടുക്കുക.
ചില ദിവസങ്ങളില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടാവാറില്ല. ഗോപികയുടെ കഥ സ്‌കൂളിലെ ഒരു ടീച്ചറാണ് ഷാജുവിനോട് പറയുന്നത്. ഷാജു നേരിട്ടെത്തി കുടുംബത്തെ കാണുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതുകഴിഞ്ഞ് ഫെയ്‌സ്ബുക്ക് വഴിയും സുമനസുകളോട് ഗോപികയുടെ കുടുംബത്തെ സഹായിക്കാന്‍ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഷാജു.
https://www.facebook.com/Malayalivartha