മെഡിക്കല്‍ കോഴയില്‍ എംടി രമേശിന് ക്ലീന്‍ചിറ്റ് നല്‍കി ബിജെപി; നസീറിനെതിരെ അച്ചടക്ക നടപടി... കേന്ദ്രം കര്‍ശനമായി ഇടപെടുന്നു
കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച രമേശ്, ചിലര്‍ തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചെന്നും കുറ്റപ്പെടുത്തി. വികാരഭരിതനായാണ് രമേശ് യോഗത്തില്‍ സംസാരിച്ചത്. അതിനിടെ, യോഗത്തില്‍ കുമ്മനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കോഴ അന്വേഷണത്തിനു കമ്മിഷനെ വച്ചതു കോര്‍ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞതു മാധ്യമങ്ങള്‍ വഴിയാണെന്നും നേതാക്കള്‍ അറിയിച്ചു. എന്നാല്‍ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നു കുമ്മനം മറുപടി പറഞ്ഞു.
കോഴ വിവാദത്തില്‍ എത്ര ഉന്നതനായാലും തല ഉരുളുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബി.എല്‍. സന്തോഷാണ് കേന്ദ്രത്തിന്റെ നിര്‍ദേശം യോഗത്തില്‍ അറിയിച്ചത്. റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നില്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം. വിഷയത്തില്‍ നസീറിനെതിരെ നടപടിയെടുക്കും. അച്ചടക്ക നടപടിയുടെ വിശദാംശങ്ങള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും. കാര്യങ്ങള്‍ വിശദീകരിക്കാനായി ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കുമ്മനം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കോര്‍ കമ്മറ്റി യോഗം അവസാനിച്ചു. തൊട്ടുപിന്നാലെ തന്നെ സംസ്ഥാന സമിതി തുടങ്ങി.
വിവാദത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാര്‍ട്ടിയില്‍നിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണില്‍ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.
ചോര്‍ന്നത് അന്വേഷിക്കാന്‍ കമ്മിഷന്‍ വന്നേക്കും
മെഡിക്കല്‍ കോളജ് കോഴ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഇന്നു ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും. റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എ.കെ. നസീര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. അന്വേഷണ കമ്മിഷന്‍ അംഗമായിരുന്ന എ.കെ. നസീറിന്റെ ആലുവയിലെ ഹോട്ടലില്‍നിന്നാണു വി. മുരളീധരന്‍ പക്ഷ നേതാക്കള്‍ക്കു റിപ്പോര്‍ട്ടു ചോര്‍ന്നുകിട്ടിയതെന്നാണു പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിക്കുന്നത്. മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ടു നല്‍കിയതു വി.വി. രാജേഷാണെന്നും പറയുന്നു. നസീറിന്റെ ഇമെയില്‍ വഴിയാണു റിപ്പോര്‍ട്ടിന്റെ പകര്‍പ്പു പുറത്തുപോയതെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ നിഗമനം.
മെഡിക്കല്‍ കോഴ വിഷയത്തില്‍ എംടി രമേശിനെതിരെ നടപടി സ്വീകരിക്കേണ്ടന്ന് ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എകെ നസീറിനെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷണ കമ്മിഷന്‍ അംഗം കൂടിയായ നസീര്‍ വഴിയാണെന്നായിരുന്നു കണ്ടെത്തല്‍. ഇദ്ദേഹത്തിന്റെ മെയിലില്‍ നിന്നും മറ്റൊരു മെയിലിലേക്ക് റിപ്പോര്‍ട്ട് പോയതായാണ് വിവരങ്ങള്‍.
സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പല വിവരങ്ങളും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും കഴിഞ്ഞില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
അതേസമയം, താന്‍ ആരുടേയും കൈയില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ലെന്ന് എം.ടി രമേശ് പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും രമേശ് ആവശ്യപ്പെട്ടു.
കുമ്മനത്തിനും വിമര്‍ശനം
മറ്റു നേതാക്കളെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്‍ സമിതിയെ വച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കോര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ അതീവരഹസ്യമായതിനാലാണ് സംഭവം പറയാതിരുന്നതെന്ന് കുമ്മനം യോഗത്തെ അറിയിച്ചു. കുമ്മനം നിയോഗിച്ച അന്വേഷണസമിതി അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ.നസീറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടാവുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന മറ്റൊരു കാര്യം.
കോഴ വിഷയത്തിലും റിപ്പോര്‍ട്ട് ചോര്‍ന്നതിലും കര്‍ശന നടപടിയുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് അറിയിച്ചു. എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമയായ ഷാജിയില്‍ നിന്നും അന്വേഷണസംഘം മൊഴി എടുക്കും. റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നില്‍ നസീര്‍ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം. അതേ സമയം അഴിമതിയ്‌ക്കെതിരെ നിയമനടപടി വേണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ മേല്‍നോട്ട സമിതി അദ്ധ്യക്ഷനും മുന്‍ ചീഫ് ജസ്റ്റിസുമായ ആര്‍.എം.ലോധ ദില്ലിയില്‍ ആവശ്യപ്പെട്ടു.
നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ സജീവമാണ്. ഇവരെ മുഴുവന്‍ പ്രതികൂട്ടിലാക്കുന്നതാണ് സംസ്ഥാന തല നേതാക്കള്‍ നടത്തി അഴിമതിയെന്നാണ് ആര്‍.എസ്.എസ് കുറ്റപ്പെടുത്തല്‍. ബിജെപി കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ ദില്ലിയ്ക്ക് വിളിപ്പിച്ചു.ജനറല്‍ സെക്രട്ടറി എന്‍.ഗണേഷ്,ആര്‍.എസ്.എസ് സംസ്ഥാന ഭാരവാഹികള്‍ എന്നിവരേയും വിളിപ്പിച്ചിട്ടുണ്ട്.
വിവാദം പാര്‍ട്ടിയില്‍നിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണില്‍ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.
രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്; ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകണം
മെഡിക്കല്‍ കോഴയില്‍ രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്. കെപി ശ്രീശന്‍, കെ നസീര്‍ എന്നിവര്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. ഇരുവരോടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകണമെന്ന് വിജിലന്‍സ് നോട്ടീസില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha