തൊള്ളായിരം തവണ ഒരു സ്ത്രീയെ വിളിച്ച വിന്‍സെന്റ് എം എല്‍ എ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന: അറസ്റ്റും ഉടന്‍ ഉണ്ടായേക്കും... രാജിവെക്കണമെന്നാവശ്യം ശക്തമാകുന്നു
വിന്‍സെന്റ് രാജിവയ്ക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. വി.എം.സുധീരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിന്‍സെന്റ് രാജിവയ്ക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ തന്നെ ശിഥിലമായി കഴിഞ്ഞ യുഡിഎഫിനെ കൂടുതല്‍ ശിഥിലമാക്കാന്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ സഹായിക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
അതിനിടെ കോണ്‍ഗ്രസുകാര്‍ തന്നെയാണ് വിന്‍സെന്റിന് കെണിയൊരുക്കിയതെന്നും കേള്‍ക്കുന്നു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കോവളത്ത് നിന്നും എം എല്‍ എ ആയ വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നും വാര്‍ത്തകളുണ്ട്. സി പി എം വിന്‍സെന്റിന്റെ കാര്യത്തില്‍ തന്ത്രപരമായ നിലപാട് തുടര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് തന്നെയാണ് അദ്ദേഹത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. നിക്ഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ രമേശ് ചെന്നിത്തലയും കെ.മുരളീധരനും ഉദ്ദേശിക്കുന്നത് വിന്‍സെന്റ് രാജിവയ്ക്കണമെന്നാണ്.എ ഗ്രൂപ്പ് നേതാവും ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരനുമാണ് വിന്‍സെന്റ്. നേരത്തെ കോവളം എം.എല്‍. എ യായിരുന്ന വ്യക്തി ഐ ഗ്രൂപ്പുകാരനാണ്. എന്നാല്‍ തെളിവുണ്ടെങ്കില്‍ മാത്രം വിന്‍സെന്റ് രാജിവയ്ക്കട്ടേ എന്നാണ് ഹസന്‍ പറയുന്നത്.
ഉമ്മന്‍ ചാണ്ടിയും വിന്‍സെന്റ് വിഷയത്തില്‍ തന്ത്രപരമായ മൗനമാണ് പിന്തുടരുന്നത്.എ ഗ്രൂപ്പുകാരനായ വിന്‍സെന്റിനെ പരസ്യമായി സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറല്ല. കാരണം ഇതിന്റെ പേരില്‍ ഐ ഗ്രൂപ്പ് തന്നെ പ്രതിരോധിക്കാന്‍ ഇടയുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ അത്ര സുഖകരമല്ലാത്ത അവസ്ഥയാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്. ശത്രുക്കള്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ വിവാദങ്ങള്‍ക്കില്ലെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്. കോവളത്ത് ഉപതെരത്തടുപ്പ് നടന്നാല്‍ ജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസിനറിയാം. സ്ത്രീ പീഡന കേസില്‍ പ്രതിയായി പുറത്തു പോയ എം എല്‍ എ യുടെ പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ ജനം തയ്യാറാവില്ല. വിന്‍സെന്റ് രാജിവച്ചാല്‍ മുന്‍ കോവളം എം എല്‍ എ ജോര്‍ജ് മെഴ്‌സ്യറെ കോണ്‍ഗ്രസ് രംഗത്തിറക്കും.
എം എല്‍ എ വാഴാത്ത മണ്ഡലമായി കോവളം മാറുകയാണ്. മുമ്പ് സ്ത്രീ പീഢനത്തിന്റെ പേരിലാണ് അന്ന് കോവളം എം എല്‍ എ ആയിരുന്ന നീലലോഹിതദാസന്‍ നാടാര്‍ക്ക് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അന്ന് നായനാര്‍ മന്ത്രി സഭയില്‍ ഗതാഗത മന്ത്രിയായിരുന്നു നീലന്‍. പിന്നീട് നീലന്റെ ഭാര്യയെ രംഗത്തിറക്കി ഇടതുപക്ഷം വിജയം കൊയ്തു.
കോണ്‍ഗ്രസുകാരുടെ കാര്യമാണ് കഷ്ടം. സ്വന്തം പാര്‍ട്ടി കടലിലേക്ക് ഒഴുകി പോയാലും അവരുടെ ലക്ഷ്യം സ്വന്തം നന്മ മാത്രമാണ്. പെറ്റമ്മയോടും പാര്‍ട്ടിയോടും യാതൊരു കൂറുമില്ല. പ്രവര്‍ത്തകര്‍ വല്ലാത്ത നിരാശയിലാണ്
https://www.facebook.com/Malayalivartha