ട്വിസ്റ്റ് നല്‍കിയ ആ പാസഞ്ചര്‍ ആര്: ദിലീപിനെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് ട്രെയിന്‍ യാത്രികനായ പാലക്കാട്ടുകാരന്‍
ദിലീപ് അഭിനയിച്ച പാസഞ്ചര്‍ സിനിമയില്‍ നായകനെ സത്യം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നത് ശ്രീനിവാസനാണ്. അയാളെ നായകന്‍ തിരിച്ചറിയുന്നില്ല. അതുപോലെ ഇപ്പോള്‍ ദിലീപിന്റെ യഥാര്‍ത്ഥ കേസില്‍ ഒരാള്‍ എത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിലേക്കടക്കം എത്തുന്നതിന് സഹായിച്ച ആ പാലക്കാട്ടുകാരന്‍ ഇപ്പോഴും കാണാമറയത്ത്. പൊലീസ് പേര് വെളിപ്പെടുത്താത്ത ആ പാലക്കാട്ടുകാരനാണ് പ്രധാനപ്പെട്ട പല വിവരങ്ങളും നല്‍കിയത
.
കൊച്ചിയിലെ സാധാരണ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ എറണാംകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യവേ ആണ് വിലപ്പെട്ട പല വിവരങ്ങളും ലഭിച്ചത്. എറണാംകുളത്ത് നിന്ന് കയറിയ ഒരു വനിതാ അഭിഭാഷക തന്റെ ഫോണിലൂടെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടാണ്പല വിവരങ്ങളും അറിയാന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ ഈ വിവരം ആലുവ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് പൊലീസ് വനിതാ അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുകയുണ്ടായി. ഈ ചോദ്യം ചെയ്യലില്‍ നിന്നാണ് സുനിയെ കുറിച്ചും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ലഭിച്ചത്. സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യമാണ് ജീവിതമെന്ന തിരിച്ചറിവ് നടനും കൂട്ടാളികള്‍ക്കും ഉണ്ടാകട്ടെ.
https://www.facebook.com/Malayalivartha