സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; എം .എൽ .എ വിന്സന്റിന് എതിരെയുള്ള കുരുക്ക് മുറുകുന്നു
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പീഡനക്കേസില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വ്യക്തമാക്കി.വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം. വിന്‍സെന്റ് അറസ്റ്റിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം .
എംഎല്‍എ ഹോസ്റ്റലില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷം പേരൂര്‍ക്കട പൊലീസ് ക്ലബില്‍ എത്തിച്ചതിനുശേഷമാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. . പിന്നീട് അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ആത്മഹത്യ പ്രേരണ, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ് വിന്‍സെന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ പൊലീസ് ചോദ്യം ചെയ്തത്. ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. നിയമനടപടികളുമായി പൊലീസിന് മുന്നോട്ട് പോവാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു .
വീട്ടമ്മ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. കടയില്‍ കയറി വന്ന എംഎല്‍എ തന്നെ കയറിപിടിക്കുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു. പിന്നീടും തന്നെ എംഎല്‍എ ലൈംഗികമായി ഉപയോഗിച്ചെന്ന് വീട്ടമ്മ പറഞ്ഞു. ബാലരാമപുരത്ത് ഇത്രയും ധൈര്യമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു കൊണ്ടാണ് എംഎല്‍എ തന്നെ കയറി പിടിച്ചതെന്നും മൊഴികളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും വീട്ടമ്മയുടെ മൊഴിയിൽപറയുന്നു .
https://www.facebook.com/Malayalivartha