മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ റിപ്പോര്‍ട്ടിന്റെ സത്യസന്ധത പരിശോധിച്ച് നിഗമനത്തിലെത്തണമെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. സംഭവത്തില്‍ നേതാക്കള്‍ കുടുങ്ങിയിട്ടുണ്ടോ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അവലോകനം ചെയ്യുന്നസമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിലും പാര്‍ട്ടിയ്‌ക്കൊരു നാഥനുണ്ട്. എല്ലാവരും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. പാര്‍ട്ടിയുടെ അന്തസും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നുണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതി വിരുദ്ധത മുഖമുദ്രയാക്കി അധികാരത്തിലേറിയ ബിജെപിക്ക് മൂന്ന് വര്‍ഷം പിന്നിടുമ്‌ബോള്‍ കേരളത്തില്‍ നിന്നു തന്നെ ആരോപണം നേരിടേണ്ടിവന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരം ചോദ്യങ്ങള്‍കൊണ്ട് തന്നെ കുടുക്കാനാകില്ലെന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും ഉണ്ടെന്നോ ഇല്ലെന്നോ പറയാനില്ല. അതെന്താണെങ്കിലും തെളിയിക്കപ്പെടട്ടെ എന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha