എല്ലാമാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയായി ഈ കുരുന്നു ജീവിതം; കണ്ണുനനയ്ക്കും ഈ പത്തുവയസുകാരിയുടെ കഥ
വളരെ ചെറുപ്പത്തില്‍ തന്നെ നമ്മുടെ കുട്ടികള്‍ക്ക് ജീവിതമൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടതുണ്ട് അതവരുടെ മുന്നോട്ടുള്ള ജീവിതത്തിന് ആവശ്യവുമാണ്. കുട്ടികള്‍ക്ക് നാം പറഞ്ഞു കൊടുക്കുന്ന നല്ല കാര്യങ്ങളില്‍ ഒന്നാണ് ആരുടെയും സാധനങ്ങള്‍ എടുക്കരുത്, എന്തെങ്കിലും സാധനങ്ങള്‍ വഴിയില്‍ കിടന്നു കിട്ടിയാലും അത് ഉടമസ്തനെയോ വേണ്ടപ്പെട്ട ആരെയെങ്കിലെയുമോ ഏല്‍പ്പിക്കണം എന്നൊക്കെ.
കുട്ടികള്‍ അത് ശരിയായി ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണ്. ജിഎംബി ആകാശ് എന്ന ഫോട്ടോഗ്രാഫര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത മിം എന്ന പത്തു വയസുകാരിയുടേയും അവളുടെ അമ്മയുടെയും കൊച്ചു ജീവിതം എല്ലാമാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയാണ്.
മിംന്റെ വാക്കുകളിലൂടെ തന്നെ നമുക്കതറിയാം. 'ഞാന്‍ ഇന്നലെ ഭക്ഷണം കഴിക്കുന്ന ആ സ്ഥലത്തു നിന്നും ഒരു പിങ്ക് ടിഫിന്‍ ബോക്‌സ് മോഷ്ടിച്ചു. അതൊരു മനോഹരമായ ടിഫിന്‍ ബോക്‌സായിരുന്നു. ഏതെങ്കിലും കുട്ടി അത് ആ ബെഞ്ചില്‍ മറന്നു വച്ചതാകാം. ആരെങ്കിലും ആ ടിഫിന്‍ ബോക്‌സ് തിരക്കി വരുന്നതും കാത്ത് ഒരു മണിക്കൂറോളം ഞാനവിടെയിരുന്നു. പിന്നെ പതിയെ ഞാനതിനടുത്തെത്തി അതെടുത്തു. ഇതിനു മുന്‍പൊരിക്കലും ഞാനിങ്ങനെയൊരു പ്രവര്‍ത്തി ചെയ്തിട്ടില്ല.
ഞാനതുമായി പോകുമ്പോള്‍ തെരുവിലെ ആണ്‍കുട്ടികള്‍ അതെവിടെ നിന്നാണ് കിട്ടിയതെന്ന് ചോദിച്ചെങ്കിലും ഞാനൊന്നും മിണ്ടിയില്ല. ഞാനത് മോഷ്ടിച്ചതാണോയെന്ന് ഫലാന്‍ ചോദിച്ചപ്പോള്‍ അല്ലെന്ന് ദേഷ്യപ്പെട്ടു ഞാന്‍.
അമ്മയുെട കൂടെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്റെ കുഞ്ഞനുജന്‍ ഭക്ഷണത്തിനായി കരയുകയായിരുന്നു. അന്ന് നല്ല മഴയായതിനാല്‍ അമ്മയ്ക്ക് ഭിക്ഷയൊന്നും കിട്ടിയില്ലായിരുന്നു. ആ ടിഫിന്‍ ബോക്‌സ് കണ്ടയുടനെ അതെവിടെ നിന്നു മോഷ്ടിച്ചതാണെന്ന് അമ്മ ചോദിച്ചു. അമ്മ എന്നെ കള്ളിയെന്നു വിളിച്ചതും ഞാന്‍ കരയാന്‍ തുടങ്ങി. അതൊരു മനോഹരമായ ടിഫിന്‍ ബോക്‌സായിരുന്നു.
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ കൊണ്ടു പോകുന്നതായിരിക്കാം. പക്ഷേ എനിക്കുത്തരം ഒന്നുമില്ലായിരുന്നു. എന്റെ അച്ഛന്‍ മരിച്ചതിന് ശേഷം ആരും എനിക്ക് ഒന്നും വാങ്ങിതന്നിട്ടില്ല. പിന്നെ ഞാന്‍ സ്‌കൂളില്‍ പോകാതായി. അമ്മ ഭിക്ഷ യാചിക്കാന്‍ പോകും, ആരെങ്കിലും എന്തെങ്കിലും കൊടുത്താലായി.
ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയതേയില്ല. എന്റെ അച്ഛനെ ഒത്തിരി മിസ് ചെയ്തു. അച്ഛനുണ്ടായിരുന്നെങ്കില്‍ എനിക്ക് ഇത്തരം ടിഫിന്‍ ബോക്‌സ് വാങ്ങിത്തരുമായിരുന്നു, അപ്പോള്‍ ഞാന്‍ ഇങ്ങനെ മോഷ്ടിക്കില്ലായിരുന്നു. ഇന്നലെ രാത്രി അമ്മ എന്നോട് മിണ്ടിയതേയില്ല.
ഇന്ന് രാവിലെ തന്നെ ഞാന്‍ ആ ടിഫിന്‍ ബോക്‌സ് ആ ബഞ്ചില്‍ തന്നെ തിരികെ കൊണ്ടു വച്ചു. എന്നാലും ആ തെരുവുകുട്ടികള്‍ എന്നെ കാണുമ്പോള്‍ കളിയാക്കി ചിരിക്കുകയാണ്. അത് സാരമില്ല. ഞാന്‍ വലുതാകുമ്പോള്‍ തുണി ഫാക്ടറിയില്‍ ജോലിക്ക് പോകും എന്നിട്ട് അനിയനേയും അനുജത്തിമാരേയും സ്‌കൂളില്‍ അയയ്ക്കും, ഞാനവര്‍ക്ക് ഒത്തിരി സാധനങ്ങള്‍ വാങ്ങിക്കൊടുക്കും ആ മനോഹരമായ ടിഫിന്‍ ബോക്‌സും.'
https://www.facebook.com/Malayalivartha