ഉഴവൂര്‍ വിജയന്റെ സംസ്കാരം തിങ്കളാഴ്ച
അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയൻറെ സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് കുറിച്ചിത്താനത്ത് വീട്ടുവളപ്പില്‍ നടക്കും.ഞായറാഴ്ച 10 മണിക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു വരും.
12-മുതല്‍ തിരുനക്കര മൈതാനിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. 3-ന് കോട്ടയത്തുനിന്നും കുറിച്ചിത്താനത്തേക്ക് കൊണ്ടു പോകും. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
തിങ്കളാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കും. എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, താരീഖ് അന്‍വര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha