വീണ്ടും തെരുവുനായ ആക്രമണം; പത്തനംതിട്ടയില്‍ വഴിയാത്രക്കാരിക്കും പൊലീസുകാരനും പരിക്ക്
പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ വഴിയാത്രക്കാരിക്കും പോലിസുകാരനും പരിക്കേറ്റു. പത്തനംതിട്ട എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ വെട്ടിപുറം സ്വദേശി ഇബ്രാഹിമിനും ബസ് യാത്രകാരി പ്രക്കാനം സ്വദേശി ശുഭയ്ക്കും നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
എആര്‍ ക്യാമ്പിന് മുന്നില്‍ വച്ചാണ് പൊലീസുകാരനെ തെരുവുനായ ആക്രമിച്ചത്. ബസ്‌റ്റോപ്പില്‍ വച്ചാണ് ശുഭയ്ക്ക് കടിയേറ്റത്. ഇരുവരേയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha