പീഡനക്കേസില്‍ അകത്തായ വിന്‍സെന്റിനെ കോണ്‍ഗ്രസും കൈയൊഴിഞ്ഞു
ബാലരാമപുരത്തെ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ജയിലിലായ എം വിന്‍സെന്റ് എം എല്‍ എയ്‌ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയും നടപടി സ്വീകരിച്ചു.
വിന്‍സെന്റിനെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യ്തതായി കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം വിന്‍സന്റ് എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും ഹസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha