കോവളം എം.എല്‍.എയ്ക്കെതിരെ വീട്ടമ്മ തന്നോട് പരാതി പറഞ്ഞില്ലെന്ന് വൈദികന്‍
പീഡനക്കേസില്‍ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെ മൊഴി നല്‍കിയില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജോയ് മത്യാസ് പറഞ്ഞു. പരാതിക്കാരി തന്നെ വന്നുകണ്ടിരുന്നു. എന്നാല്‍ എം.എല്‍.എ പീഡിപ്പിച്ചെന്ന് പറഞ്ഞില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പീഡനവിവരം വീട്ടമ്മ തങ്ങളോട് വെളിപ്പെടുത്തിയെന്ന് ഒരു പുരോഹിതനും കന്യാസ്ത്രീയും മൊഴികൊടുത്തെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
https://www.facebook.com/Malayalivartha