എല്‍ഇഡി വിളക്കുകള്‍ കണ്ണുകള്‍ക്ക് ദോഷമുണ്ടാക്കുമോ?
എല്‍ഇഡി വിളക്കുകള്‍ കണ്ണുകള്‍ക്ക് ദോഷമുണ്ടാക്കുന്നു എന്ന് പരാതി. ഇതുസമ്പന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
റോഡരികില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി വിളക്കുകള്‍ കണ്ണുകള്‍ക്ക് ദോഷമുണ്ടാക്കുന്നെന്നാണ് പരാതി. വഴിവിളക്കുകള്‍ക്കൊപ്പം കടകള്‍ക്ക് മുമ്ബില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ബോര്‍ഡുകളും കണ്ണുകള്‍ക്ക് ഹാനികരമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha