രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ നേരിടാന്‍ ഡയസ്നോണ്‍
പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കിനെ നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചത്. 20,21 തീയതികളിലാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പതിനൊന്ന് ട്രേഡ് യൂണിയനുകളില്‍ അംഗങ്ങളായ ഏകദേശം പത്തുലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി,പി.ചിദംബരം, ശരത് പവാര്‍ എന്നിവര്‍ യൂണിയന് നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha