കോവളം എം.എല്‍.എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്
പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തിനും നവംബര്‍ പതിനൊന്നിനും എം.എല്‍.എ വീട്ടമ്മയെ പീഡിപ്പിച്ചെന്നും, ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പിന്നീടും പിന്തുടര്‍ന്ന് ശല്യം ചെയ്തതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നര വര്‍ഷമായി തന്നെ പീഡിപ്പിച്ചു, കടയില്‍ കടന്നു കയറി ഭീഷണിപ്പെടുത്തി, ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തു എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് എം.വിന്‍സെന്റ് എം.എല്‍.എയെ കഴിഞ്ഞ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
അന്നു തന്നെ കോടതിയില്‍ ഹാജരാക്കിയ വിന്‍സെന്റിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം, തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും, ഒരു സി.പി.എം എം.എല്‍.എയും പ്രാദേശിക നേതാക്കളുമാണ് പരാതിക്ക് പിന്നിലെന്നുമാണ് എം.വിന്‍സന്റ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha