അടുത്ത ലക്ഷ്യം ശ്രീകുമാര്‍ മേനോന്‍; സംയുക്തയും ഗീതുവും ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നെങ്കില്‍...
ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍. സംയുക്താ വര്‍മ്മയും ഗീതു മോഹന്‍ദാസും ചലച്ചിത്ര രംഗത്ത് ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ ദിലീപിന്റെ ക്വട്ടേഷന്‍ സംഘം അവരെ അപായപ്പെടുത്തിയേനെ എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
പള്‍സര്‍ സുനി ഒന്നുമല്ല. അതിലും വലിയ ക്വട്ടേഷന്‍ ടീം നായകന്‍ ദിലീപിനുണ്ടെന്നും ബഷീര്‍ പറയുന്നു. അന്വേഷണം ഇനിയും മുന്നോട്ട് പോയാല്‍ അക്കാര്യങ്ങളൊക്കെ വ്യക്തമാവുമെന്ന് ബഷീര്‍ പറയുന്നു. ചലച്ചിത്ര മേഖലയില്‍ ക്വട്ടേഷന്‍ ടീമിനെ നയിക്കുന്ന നടനാണ് ദിലീപ്. കൊടും ക്രൂരനാണ് അയാള്‍. കൊച്ചിയില്‍ നടി അപമാനിക്കപ്പെട്ട സംഭവം വിജയിച്ചിരുന്നുവെങ്കില്‍ ചലച്ചിത്ര രംഗത്തെ ദിലീപ് അമ്മാനമാടുമായിരുന്നു.
ദിലീപിന്റെ അടുത്ത ലക്ഷ്യം സംവിധായകന്‍ ശ്രീകുമാര്‍ മേനോനായിരുന്നു. മുബൈയില്‍ വച്ചും ഗുജറാത്തില്‍ വച്ചും അതിനുള്ള ഗൂഢാലോചന നടന്നിരുന്നു. മഞ്ജുവാര്യര്‍ക്ക് പുനര്‍ജ്ജന്മം നല്‍കി തിരിച്ചു കൊണ്ടുവന്നതിലായിരുന്നു ശ്രീകുമാറിനോടുള്ള പക. കോടതി ഇപ്പോള്‍ ദിലീപിന് ജാമ്യം നിഷേധിച്ചതു തന്നെ അയാളുടെ ക്രൂരത വെളിവാക്കുന്നു.
കേസ് ഡയറി ലഭിച്ചാല്‍ ദിലീപിന്റെ ക്രൂരത മുഴുവന്‍ വ്യക്തമാകുമെന്നും ബഷീര്‍ പറയുന്നു. ഇപ്പോള്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ സംഭവം പുറത്ത് വന്നില്ലായിരുന്നുവെങ്കില്‍ ശ്രീകുമാറിന്റെ ജീവനു പോലും ഭീഷണിയാകുമായിരുന്നുവെന്നാണ് ബഷീറിന്റെ വെളിപ്പെടുത്തല്‍.
മഞ്ജുവാര്യരെക്കുറിച്ച് ദിലീപ് ഒട്ടേറെ അപഖ്യാതികള്‍ പടച്ചു വിട്ടിരുന്നു. എന്നാല്‍ അവര്‍ അതിനൊന്നും മറുപടി പറഞ്ഞിരുന്നില്ല. അത് മാന്യതയുടെ ലക്ഷണമാണ്. ശ്രീകുമാര്‍ മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നപ്പോള്‍ മഞ്ജുവിനെ അയാള്‍ കാഴ്ചവെക്കുകയാണെന്ന് ദിലീപ് ആക്ഷേപിച്ചു. അപ്പോഴും മഞ്ജു പ്രതികരിച്ചില്ല. മഞ്ജുവിന് ലഭിച്ചിരുന്ന ചില പരസ്യ ചിത്രങ്ങളും തടസ്സപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്നും ബഷീര്‍ ആരോപിക്കുന്നു.
അല്പകാലത്തെ സംഭവ ബഹുലമായ അന്തരീക്ഷത്തില്‍ നിന്നും ചലച്ചിത്ര മേഖല പുനര്‍ജനിയിലേക്ക് കുതിക്കുകയാണ്. കേരളത്തിലെ 200 ഓളം തീയ്യറ്റര്‍ ഉടമകള്‍ എറണാകുളത്ത് യോഗം ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞു. വിവിധ ചലച്ചിത്ര സംഘടനകളില്‍ നിന്നും തന്നെ വിളിക്കുന്നുണ്ട്. താനും ചലച്ചിത്ര മേഖലയുമായുള്ള ഏറെക്കാലമായുള്ള ബന്ധം തുടരുക തന്നെ ചെയ്യുമെന്നും ബഷീര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha