ചില പാഴ്‌ച്ചെടികളെ പിഴുതെറിഞ്ഞു,ഇത്തിള്‍ക്കണ്ണികള്‍ ഇനിയുമുണ്ടെങ്കില്‍ അവയെയും ഇല്ലാതാക്കും: കുമ്മനം രാജശേഖരന്‍
മെഡിക്കല്‍ കോഴ വിവാദം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കത്തയച്ചു. കേന്ദ്ര ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നെന്ന് കുമ്മനം കത്തില്‍ പറഞ്ഞു. എന്നാലത് ശ്രദ്ധയില്‍പെട്ടയുടന്‍ അവയെ വേരോടെ പിഴുതെറിഞ്ഞു. ഇത്തിള്‍ക്കണ്ണികള്‍ ഇനിയും ഉണ്ടെങ്കില്‍ അവയേയും ഇല്ലാതാക്കുമെന്നും കുമ്മനം വ്യക്തമാക്കി.
അഴിമതി നടത്തുന്നവര്‍ എത്ര ഉന്നതരായാവും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. മെഡിക്കല്‍ കോഴ സംബന്ധിച്ചുണ്ടായത് അഴിമതിയല്ല. വ്യക്തി കേന്ദ്രീകൃതമായ സാമ്പത്തിക തട്ടിപ്പാണ്. അതിനെ ബി.ജെ.പിയുടെ മൊത്തം അഴിമതിയായി പ്രചരിപ്പിക്കാനാണ് ശ്രമം. ഈ ഗൂഢശ്രമത്തില്‍ വീണുപോകരുത്. വ്യക്തിതാല്‍പര്യത്തിനായി സംഘടനയെ ഒറ്റുകൊടുക്കില്ലെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യണമെന്നും കുമ്മനം കത്തിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha