മകളെ കരോട്ടേയും കളരിയും പഠിപ്പിച്ചത് കൈയ്യുംകെട്ടി നിര്‍ത്താനല്ല, മൂക്കിന്റെ പാലം തകര്‍ത്ത് നിയമം കൈയ്യിലെടുത്ത അമൃതയ്‌ക്കെതിരെ കേസ്
നടുറോഡില്‍ അസഭ്യം പറഞ്ഞവരെ കൈകാര്യം ചെയ്‌ത അമൃതയെ ഒറ്റ ദിവസം കൊണ്ട് സ്‌ത്രീകളുടെ അഭിമാനമാക്കി പലരും ചിത്രീകരിച്ചു. തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാതിരുന്ന ഒരു അമാനുഷിക കഥാപാത്രമായി പലരും അമൃതയെ വ്യാഖ്യാനിച്ചു. പുരുഷന്മാരുടെ നെറികേടുകള്‍ക്ക് പണ്ടേ രണ്ടെണ്ണം കൊടുക്കണമെന്ന് വിചാരിച്ചതാണ്. ഇപ്പോള്‍ അമൃതയിലൂടെ സാധിച്ചു. മീശവച്ച നാലെണ്ണം വഴുവഴാന്ന് കുറേ തെറികള്‍ പറഞ്ഞത് മിച്ചം. പഠിച്ച കളരിദൈവങ്ങളേയും കരോട്ടേ ദൈവങ്ങളേയും മനസില്‍ ധ്യാനിച്ചു. എല്ലാത്തിനും കൊടുത്തു നാലെണ്ണം. ഇതിനിടയ്‌ക്ക് നാടനടി വന്നുവോന്ന് സംശയം. ഒരാളെ കുനിച്ചു നിര്‍ത്തി ഇടിച്ചു. ഒരാളുടെ മൂക്കിന്റെ പാലം തെറിപ്പിച്ചു. അയാള്‍ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. ഈ ആണുങ്ങള്‍ 'ഇത്രേ ഉള്ളുവോ' എന്നാണ് അമൃതയുടെ സംശയം.
വ്യാഴാഴ്‌ച രാത്രി തട്ടുകടയില്‍ നിന്നും നാല് ദോശ കഴിക്കാനെത്തിയതാണ് അമൃതയും കുടുംബവും. അപ്പോഴാണ് ഐ.ടി. സ്‌കൂളിന്റെ ബോര്‍ഡ്‌വെച്ച കാറില്‍ നാലുപേര്‍ വന്നിറങ്ങിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ വന്ന് ചീത്തവിളിച്ച വിരുതന്മാരില്‍ രണ്ട് താല്‌ക്കാലികക്കാരെ പുറത്താക്കി. ഒരാളെ സ്ഥലം മാറ്റി.
ചാനലുകളും പത്രങ്ങളായ പത്രങ്ങള്‍ക്കും ഒരാഘോഷം തന്നെയായിരുന്നു. അമൃതയ്‌ക്ക് പത്രക്കാരെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി. എല്ലാത്തിനെപ്പറ്റിയും അമൃത അഭിപ്രായം പറയണം. നാട്ടില്‍ ഹീറോയായ അമൃത എല്ലാവരുടേയും കണ്ണിലുണ്ണിയായി ഇരിക്കുമ്പോഴാണ് ദാ കോടതി വിധി. അമൃതയുടെ ഇടിയേറ്റ് മൂക്ക് തകര്‍ന്ന ആളുടെ പരാതിപ്രകാരം അമൃതയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടതി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്‌തു. തങ്ങളുടെ ഔദ്യോഗിക കാറിന്റെ മുമ്പില്‍ ഇട്ടിരുന്ന ജീപ്പ് മാറ്റാന്‍ തയ്യാറാകാതിരുന്നതിനെ ചോദ്യം ചെയ്‌തപ്പോഴാണ് കുടുംബസമേതം ആക്രമിച്ചെന്നാണ് പരാതി.
അമൃതയ്‌ക്ക് എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില്‍ പോലീസിനെ സമീപിക്കാമായിരുന്നല്ലോ എന്നാണ് കോടതിയുടെ നിഗമനം. നിയമം കൈയ്യിലെടത്തതിനേയും കോടതി വിമര്‍ശിച്ചു.
എന്നാല്‍ പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha