നടിയെ ആക്രമിച്ചത് നിര്‍ഭയ കേസിനേക്കാള്‍ പ്രഹരശേഷിയുള്ള സംഭവം:പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതി നടപടി തുറന്ന കോടതിയിലാവരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നടപടികള്‍ക്ക് രഹസ്യ സ്വഭാവമുണ്ടായിരിക്കണമെന്നും ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തേക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാകില്ല. നടിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിനു നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha