ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മടങ്ങി എഡിജിപി .വിഷയം മാധ്യമങ്ങളിൽ വാർത്തയായതോടെ ബില്‍ തിരിച്ചടച്ച് തടിതപ്പി .
.ഏപ്രില്‍ 8 ന് രാത്രി 11 മണിയ്ക്ക് ശേഷമാണ് കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടലില്‍ എഡിജിപി ടോമിന്‍ തച്ചങ്കരി മുറിയെടുത്തത്. 9 ന് വൈകീട്ട് 7 മണിയ്ക്ക് ശേഷം തിരിച്ച് പോവുകയും ചെയ്തു. എന്നാല്‍ ബില്‍ തുകയായ 8519 രൂപ നല്‍കാതെ ആയിരുന്നു തച്ചങ്കരിയുടെ മടക്കം.പൊലീസ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനായാണ് എഡിജിപി കോഴിക്കോടെത്തിയത്. എന്നാല്‍ ഹോട്ടല്‍ മാനേജര്‍ ബില്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. പക്ഷെ പണം നല്‍കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായില്ല. ബില്‍ പിന്നീട് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. അതേസമയം ഹോട്ടല്‍ അധികൃതര്‍ ബില്‍ എത്തിക്കാന്‍ വൈകിയെന്നും ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.
https://www.facebook.com/Malayalivartha